ഇടുക്കി വാര്‍ത്തകള്‍

വോട്ടുചോർച്ച അടച്ച് സിപിഎം; ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അടിവേരിളക്കിയ വോട്ടുചോർച്ച അടച്ച് സിപിഎം. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ 2 സീറ്റ് പിടിച്ചതിനൊപ്പം നേട്ടമായി പാർട്ടി വിലമതിക്കുന്നത് ഇക്കാര്യമാണ്.

എൽഡിഎഫ് രൂപീകരിച്ച ശേഷമുള്ള ഏറ്റവും താഴ്ന്ന വോട്ടു ശതമാനത്തിലേക്കാണ് (35.2%) ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണി കൂപ്പുകുത്തിയത്. ഒലിച്ചുപോയ വോട്ടുകൾ 6 ഉപതിരഞ്ഞെടുപ്പുകളിൽ തിരിച്ചുപിടിച്ചെന്ന ആശ്വാസത്തിലാണു സിപിഎം. ഇരുമുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പം എന്ന മുൻകാല ‘കേരള പാറ്റേൺ’ ആണ് ഈ ജനവിധിയിൽ പ്രകടമായത്. എൻഡിഎ നില മെച്ചപ്പെട്ടുമില്ല.

മഞ്ചേശ്വരത്തു കുതിപ്പുണ്ടായില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3 ശതമാനത്തിലേറെ വോട്ട് വർധിച്ചു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് അവിടെ നേടാനായില്ലെന്നതു പാർട്ടിയെ ചിന്തിപ്പിക്കുന്നുണ്ട്. അരൂരിൽ തോറ്റെങ്കിലും വോട്ട് 3 ശതമാനത്തോളം വർധിച്ചു.  ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ യുഡിഎഫിന് അരൂർ ഒഴികെ നാലിടത്തും വോട്ടു കുറയുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കിയാൽ വലിയ ക്ഷീണം കോന്നിയിലാണ്. 50.81 ശതമാനത്തിൽ നിന്ന് 31.78 ശതമാനത്തിലേക്ക്. എറണാകുളത്തും 10 ശതമാനത്തോളം ചോർച്ചയുണ്ടായി. 3 തിരഞ്ഞെടുപ്പുകളിലും ഏകദേശം 35% വോട്ടു നേടി. മഞ്ചേശ്വരത്തു മാത്രമാണു ബിജെപി സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ചത്. 15 ശതമാനത്തോളം വോട്ട് ഇടിഞ്ഞ വട്ടിയൂർക്കാവാണു ബിജെപിയെ ഞെട്ടിച്ചതും. 