വാര്‍ത്തകള്‍

നിറയെ ‘വ്യാജവാർത്ത’; ട്രംപ് 2 പത്രം നിർത്തി

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാവിലെ ഉണർന്നാൽ ആദ്യം വായിക്കുന്ന പത്രം പ്രിയപ്പെട്ട ന്യൂയോർക്ക് പോസ്റ്റാണ്. ഇനി മുതൽ കൈ കൊണ്ടു തൊടാത്ത 2 പത്രങ്ങൾ വാഷിങ്ടൻ പോസ്റ്റും ന്യൂയോർക്ക് ടൈംസും.

ട്രംപിനെതിരെ വാർത്തയെഴുതുന്നതാണു വാഷിങ്ടൻ പോസ്റ്റിനെയും ന്യൂയോർക്ക് ടൈംസിനെയും ശത്രുപട്ടികയിലാക്കിയത്. ഇത്തരം ‘വ്യാജവാർത്ത’ വായിച്ചു മടുത്തതിനാൽ രണ്ടു പത്രങ്ങളുടെയും വരിസംഖ്യ വൈറ്റ്ഹൗസ് ഇനി പുതുക്കുന്നില്ലെന്നാണു ഫോക്സ് ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്. വൈറ്റ്ഹൗസ് മാതൃക കണ്ടുപഠിക്കാൻ മറ്റു ഫെഡറൽ ഏജൻസികളോടും ആഹ്വാനമുണ്ട്.

‘വ്യാജവാർത്താ പത്ര’ങ്ങൾ എല്ലാ വകുപ്പുകളും നിർത്തിയാൽ ജനങ്ങളുടെ നികുതിപ്പണം ലാഭിക്കാമെന്നാണു വൈറ്റ്‌ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫനി ഗ്രിഷമിന്റെ ഉപദേശം. ന്യൂയോർക്ക് പോസ്റ്റ് കൂടാതെ വോൾ സ്ട്രീറ്റ് ജേണൽ, യുഎസ്എ ടുഡേ തുടങ്ങിയ പത്രങ്ങളും ട്രംപിനു വലിയ തൃപ്തിയാണ്. അവ തുടർന്നും വരുത്തും, വായിക്കും.