വാര്‍ത്തകള്‍

പാലാരിവട്ടം: വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണാനുമതി തേടിയെന്ന് വിജിലൻസ്

കൊച്ചി∙ പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കാൻ അഴിമതി നിരോധന നിയമ ഭേദഗതി അനുസരിച്ചുള്ള അനുമതി തേടിയെന്നും അപേക്ഷ അധികൃതരുടെ പരിഗണനയിലാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പാലം പണിക്കു മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതിൽ മുൻ മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. മുൻകൂർ തുക അനുവദിച്ചതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്നും അറിയിച്ചു.

നാലാം പ്രതിയായ പിഡബ്ല്യുഡി മുൻ സെക്രട്ടറി ടി.ഒ. സൂരജിന്റെ ജാമ്യ ഹർജിയിലാണ് വിജിലൻസ് ഡിവൈഎസ്പി വി. ശ്യാംകുമാറിന്റെ റിപ്പോർട്ട്. കേസിൽ പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്കും അഴിമതിക്കും തെളിവുണ്ട്. മുൻ ജാമ്യഹർജി തള്ളിയ ശേഷം 10 സാക്ഷികളെ കൂടി ചോദ്യംചെയ്തു. റജിസ്ട്രേഷൻ, റവന്യു വകുപ്പുകളിൽ നിന്നും ബാങ്കിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ സമയം വേണം. കരാർ വ്യവസ്ഥകൾക്കു വിരുദ്ധമായി മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ചതിന്റെ വസ്തുതകൾ അറിയാൻ കൂടുതൽ അന്വേഷണം ആവശ്യമാണ്. മുൻപു ജാമ്യം നിഷേധിച്ച സാഹചര്യങ്ങൾ മാറിയിട്ടില്ല. ചമ്രവട്ടം പാലം നിർമാണ അഴിമതിക്കേസിൽ സൂരജിന്റെ പങ്ക് ആരോപിക്കുന്ന ഹർജിയിൽ അനുമതിയോടെ കേസെടുക്കാൻ വിജിലൻസ് കോടതി നിർദേശിച്ചിട്ടുണ്ടെന്നും വിജിലൻസ് അറിയിച്ചു.

മൂൻകൂറായി പണം അനുവദിക്കാൻ വ്യവസ്ഥയില്ലെന്ന് അറിഞ്ഞുകൊണ്ടാണു രണ്ടാം പ്രതിയായ ആർബിഡിസികെ മുൻ എജിഎം എം.ടി. തങ്കച്ചൻ അതിനു ശുപാർശ ചെയ്തതെന്ന് വിജിലൻസ് ആരോപിച്ചു. നിയമാവലി അനുസരിച്ച് ശതമാനനിരക്കു ക്വോട്ട് ചെയ്തുള്ള ടെൻഡർ സ്വീകരിക്കാനാവില്ലെങ്കിലും ആർഡിഎസ് കമ്പനിയുടേതു സ്വീകരിച്ചു. കരാറുകാരനെ തിരഞ്ഞെടുത്തതിലും പ്രവൃത്തി ഏൽപിച്ചതിലും പ്രതിക്ക് ഉത്തരവാദിത്തമുണ്ട്. ഇടപാടുകളിൽ മുഖ്യപങ്ക് വഹിച്ച സ്വാധീനശേഷിയുള്ള ആളുകളുമായി പ്രതിക്കു നല്ല ബന്ധമുണ്ട്; ഗൂഢാലോചനയിൽ പങ്കുണ്ടെന്നും വിജിലൻസ് അറിയിച്ചു.