വാര്‍ത്തകള്‍

ആദ്യ സിലക്ഷൻ ട്രയൽസിൽ കളി മോശമെന്ന് പറഞ്ഞ് പുറത്താക്കി: സച്ചിൻ‌

മുംബൈ∙ ക്രിക്കറ്റ് ടീമിൽ അവസരം തേടി ആദ്യമായി സിലക്ഷൻ ട്രയൽസിനു പോയപ്പോൾ പിന്തള്ളപ്പെട്ടുപോയ സംഭവം വെളിപ്പെടുത്തി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. അന്ന് നിരാശയും വേദനയും തോന്നിയെങ്കിലും പിൻമാറാതെ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ് തിരിച്ചുവരാനായതെന്നും സച്ചിൻ വിശദീകരിച്ചു. പശ്ചിത മഹാരാഷ്ട്രയിലെ ഒരു സ്കൂളിൽ വിദ്യാർഥികളുമായി സംവദിക്കുമ്പോഴാണ് സച്ചിന്റെ വെളിപ്പെടുത്തൽ.

‘വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരേയൊരു ലക്ഷ്യം ഇന്ത്യയ്ക്കായി കളിക്കുക എന്നതായിരുന്നു. 11–ാം വയസ്സിലാണ് എന്റെ ക്രിക്കറ്റ് ജീവിതം ആരംഭിക്കുന്നത്. ആദ്യമായി സിലക്ഷൻ ട്രയൽസിനു പോയപ്പോൾ പിന്തള്ളപ്പെട്ടു പോയത് ഞാൻ ഇപ്പോഴും മറന്നിട്ടില്ല. അന്ന് സിലക്ടർമാർ എനിക്ക് അവസരം നൽകിയില്ല. കളി കൂടുതൽ മെച്ചപ്പെടാനുണ്ടെന്നായിരുന്നു അവരുടെ നിലപാട്’ – സച്ചിൻ പറഞ്ഞു.

‘അന്ന് എനിക്ക് കടുത്ത നിരാശ തോന്നി. കാരണം, ഞാൻ മികച്ച രീതിയിൽ ബാറ്റു ചെയ്യുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ സിലക്ഷൻ ട്രയൽസിന്റെ ഫലം വന്നപ്പോൾ ഞാൻ പുറത്ത്. ഇതോടെ കൂടുതൽ സമയം ഞാൻ പരിശീലനത്തിൽ ശ്രദ്ധിച്ചു. കഠിനാധ്വാനം ചെയ്തു. ഒരു കാര്യം ഉറപ്പാണ്. നിങ്ങൾക്ക് സ്വപ്നങ്ങൾ നേടിയെടുക്കണമെങ്കിൽ കുറുക്കുവഴികൾ സഹായിക്കില്ല’ – വിദ്യാർഥികളോടായി സച്ചിൻ പറഞ്ഞു.